Download Now Banner

This browser does not support the video element.

കൊല്ലം: നഗരത്തില്‍ ഓണത്തിന് ലഹരി ഒഴുക്കാൻ നീക്കം, അഞ്ചു ലക്ഷം രൂപയുടെ MDMAയുമായി യുവാവ് പിടിയില്‍

Kollam, Kollam | Aug 24, 2025
75 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം നഗരത്തില്‍ യുവാവ് അറസ്റ്റില്‍ ഇരവിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുന്തലത്താഴം രണ്ടാം നമ്പരിന് സമീപം ഉദയമന്ദിരത്തില്‍ 26 വയസുള്ള അഖില്‍ ശശിധരന്‍ ആണ് വിപണിയില്‍ 5 ലക്ഷം രൂപ വിലയുള്ള രാസലഹരിയായ എം.ഡി.എം.എയുമായി അറസ്റ്റിലായത്. ഓണത്തിന് കൊല്ലം നഗരത്തില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന എം.ഡി.എം.എ ആണ് കൊല്ലം വെസ്റ്റ് പോലിസിന്റെ കൊല്ലം സബ്ബ് ഡിവിഷന്‍ ഡാന്‍സാഫ് ടീമിന്റേയും സംയുക്ത നീക്കത്തിനൊടുവില്‍ പിടികൂടിയത്.
Read More News
T & CPrivacy PolicyContact Us