മലപ്പുറത്ത് വോട്ടർ പട്ടികയിൽ ക്രമക്കേട് തുടരുന്നു, നഗരസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്എസ്എൽസി ബുക്കുകൾ ഉൾപ്പെടെയുള്ളവയിൽ ക്രമക്കേടുകൾ നടത്തിയതിന് ശേഷം വീണ്ടും ഗുരുതരമായ ക്രമക്കേടിന്റെ തെളിവുകൾ പുറത്തുവന്നു.മലപ്പുറം നഗരസഭയിലെ വാർഡ് 22 ചീനിതോട് പ്രദേശത്തു നിന്ന് മാത്രം 122 വോട്ടുകൾ അനധികൃതമായി കണ്ടെത്തി. മുൻകാലഘട്ടങ്ങളിൽ കലക്ടറേറ്റിൽ ഉൾപ്പെടെ ജീവനക്കാരായി വന്ന ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പ്.