മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വീട് അടിച്ചു തകര്‍ക്കുകയും, വീട്ടിലുള്ള സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത നാല് പേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍, പേരയം, പുത്തന്‍ വിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ വീടാണ് നാലംഘ സംഘം എത്തി അടിച്ച് തകര്‍ത്തത്. ഉമയനല്ലൂര്‍ പേരയം തട്ടാരഴകത്ത് വീട്ടില്‍ അനസ് (29), ഉമയനല്ലൂര്‍ പേരയം തട്ടാരഴകത്ത് വീട്ടില്‍ അജ്മല്‍ (25), ഉമയനല്ലൂര്‍ പേരയം തട്ടാരഴകത്ത് വീട്ടില്‍ ഷിഹാന്‍(23) ഉമയനല്ലൂര്‍ പേരയം കക്കാട്ട് പുത്തന്‍വീട്ടില്‍ ദില്‍ഷാദ്(29) എന്നിവര്‍ ആണ് അറസ്റ്റിലായത്.