പുതിയ മാർഗരേഖ തയ്യാറാക്കുന്നതിന് ദേവസ്വം വിജിലൻസ് എസ്.പിയെ ചുമതലപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഞായറാഴ്ച വൈകിട്ട് അറിയിച്ചു. കഴിഞ്ഞ തീർഥാടന കാലത്തെ പാളിച്ചകൾ ഒഴിവാക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് ഒഴിവാക്കും. വെർച്വൽ ക്യൂ വഴി പ്രതിദിനം 80,000 തീർഥാടകരെ മാത്രമേ കയറ്റിവിടുകയുള്ളൂ. പമ്പയിലും നിലയ്ക്കലിലും ഉള്ള സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഒഴിവാക്കും. അയ്യപ്പ സേവാ സംഘത്തിന് പകരം ദേവസ്വം ബോർഡ് ചുമതലപ്പെടുത്തുന്ന 5000 പേർക്ക് ജോലി നൽകും.