ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ വേണുഗോപാലനാ(79)ണ് മരിച്ചത്. തീ കെടുത്താനിറങ്ങിയപ്പോൾ നാലുഭാഗത്തുനിന്നും പടർന്ന തീയിൽപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും തീയണയ്‌ക്കുന്നതിനിടെ ശരീരത്തിന്റെ പകുതിഭാഗത്ത് പൊള്ളലേറ്റനിലയിൽ വേണുഗോപാലിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.