അംഗനവാടി വർക്കേഴ്സിന് കേൾവി പരിശോധന പരിശീലനം നൽകി ആരോഗ്യ വകുപ്പ് ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് മലപ്പുറം സൂര്യ റീജൻസിയിൽ പരിശീലന പരിപാടി ഒരുക്കിയത്. ഇന്ന് രാവിലെ 11 മണിക്ക് നടന്ന പരിശീലന പരിപാടി നാലുമണിയോടെയാണ് അവസാനിച്ചത്, പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രേണുക ഉദ്ഘാടനം ചെയ്തു, പ്രോഗ്രാം മാനേജർ ഡോക്ടർ അനൂപ് മുഖ്യപ്രഭാഷണം നടത്തി, ജില്ലാതല ട്രെയിനിങ് പരിപാടിയാണ് സംഘടിപ്പിച്ചത്,