കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ 53 മത്തെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഇതോടൊപ്പം വ്യവസായ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ചിന് കടയിലെ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ് മുഖ്യാതിഥിയായിരുന്നു.