തിരുവനന്തപുരം: മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി ടാഗോർ തിയേറ്ററിലെ ചടങ്ങിൽ വിതരണം ചെയ്തു
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ലോകത്തിന് തന്നെ മാതൃക യാകുന്ന രീതിയിൽ പ്രവർത്തിക്കാൻ ഹരിത കേരള മിഷന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.ബി.രാജേഷ് ചടങ്ങിൽ അധ്യക്ഷനായി. ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ, പരിസ്ഥിതി ശാസ്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുത്തു.