ഇടുക്കി: ഇടതു സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ, ബിഎംഎസ് സംസ്ഥാന തലത്തിൽ പദയാത്ര നടത്തുമെന്ന് നേതാക്കൾ കട്ടപ്പന പ്രസ് ക്ലബ്ബിൽ പറഞ്ഞു
Idukki, Idukki | Sep 16, 2025 വിലക്കയറ്റം തടയുക, ക്ഷേമപെന്ഷന് 6000 രൂപയായി വര്‍ദ്ധിപ്പിക്കുക, മിനിമം വേദനം 27900 രൂപയായി ഉയര്‍ത്തുക, മണല്‍വാരല്‍ പുനരാരംഭിക്കുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക തുടങ്ങി 25ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പദയാത്രകള്‍ നടത്തുന്നത്. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്പ്പറേഷന് വാര്‍ഡുകളിലും പദയാത്രകള്‍ നടത്തും.