കോഴിക്കോട്: പാളയത്ത് പോലീസ് ഇൻസ്പെക്ടർക്കു നേരെ ആക്രമണം, 3 യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: പാളയം മൊയ്തീൻ പള്ളിക്ക് സമീപത്ത് വച്ച് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ചെമ്മങ്ങാട് പോലീസ് ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജറാക്കി. ബേപ്പൂർ സ്വദേശികളായ നടുവട്ടം ബൈത്തുൽ മിഷാലിലെ മിഷാൽ (25), നടുവട്ടം പിണ്ണാണത്ത് ലൈനിൽ സഫർനാസ് (24), ബി.സി റോഡ് സ്രാംബിക്കൽ അബ്ദുല്ല (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ടൗൺ പോലീസ് ഇന്ന് വൈകുന്നേരം നാലിന് പറഞ്ഞു. ഇന്നലെ പുലർച്ചെ മൊയ്തീൻ പള്ളിക്ക് മുൻവശത്ത് വച്ചാണ് കേസിനാസ്പദമായ സംഭ