മല്ലപ്പള്ളി: SDPI നേതൃത്വത്തിൽ കോട്ടാങ്ങൽ ഫാമിലി ഹെൽത്ത് സെൻ്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
കോട്ടാങ്ങൽ: കോട്ടാങ്ങൽ ഫാമിലി ഹെൽത് സെന്ററിലെ ഡോക്ടർമാരുടെ അഭാവത്തിലും, ശനി, ഞായർ ദിവസങ്ങളിലെ ഒ പി പ്രവർത്തനം ഒഴിവാക്കിയ നടപടിക്കെതിരെയും എസ്ഡിപിഐ കോട്ടാങ്ങൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതിർത്വത്തിൽ ആശുപത്രിയിലേക്ക് പ്രധിഷേധ മാർച്ച് സംഘടിപ്പിച്ചു. അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് എസ്ഡിപിഐ കോട്ടാങ്ങൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഡ്വ :തൻസീം കോട്ടാങ്ങൽ പറഞ്ഞു