തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ തൊടുപുഴ പോലീസ് പട്ടിമറ്റത്ത് നിന്ന് അറസ്റ്റ് ചെയ്തു
കോട്ടയം മീനച്ചില്‍ കരൂര്‍ കരിങ്ങാട്ട് വീട്ടില്‍ ഐ വി രാജേഷിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയുടെ പരാതിയില്‍ എടുത്ത കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സംസ്ഥാനത്തുടനീളം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കരിങ്കുന്നം, രാമപുരം, ഏനാത്ത്, കുറുവിലങ്ങാട് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനില്‍ രാജേഷിനെതിരെ കേസുള്ളതായും പോലീസ് സൂചിപ്പിച്ചു. ഒളിവില്‍ കഴിയുകയായിരുന്ന രാജേഷിനെ പട്ടിമറ്റത്ത് നിന്നാണ് പോലീസ് സംഘം പിടികൂടിയത്.