ആലുവ: വിരമിച്ച സൈനികന്റെ ക്രൂരത;എയർഗൺ കൊണ്ടുള്ള വെടിയേറ്റ് അങ്കമാലി തുറവൂര്‍ വീട്ടിലെ വളർത്തു പൂച്ച മരിച്ചു
വിരമിച്ച സൈനികൻ എയർഗണ്ണിന് വെടിവച്ച പൂച്ച മരിച്ചു.തിരുവോണ ദിവസം രാവിലെ അങ്കമാലി തുറവൂരിലാണ് സംഭവം ഉണ്ടായത്.നേരമ്പോക്കിനായാണ് പൂച്ചയെ വെടിവെച്ചത് എന്ന് വിരമിച്ച സൈനികനായ ഷാജു മൊഴി നൽകിയതായി അങ്കമാലി സിഐ പറഞ്ഞു.സംഭവത്തിൽ മിണ്ടാപ്രാണികളെ ഉപദ്രവിച്ചതിന് ഷാജുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് സിഐ വൈകിട്ട് 4 30ന് അങ്കമാലി സ്റ്റേഷനിൽ അറിയിച്ചു.കൊല്ലപ്പെട്ട പൂച്ചയുടെ പോസ്റ്റ്മോർട്ടം വെറ്റിനറി ആശുപത്രിയിൽ വച്ച് നടത്തിയതായും പൂച്ചയുടെ ശരീരത്തിൽ നിന്ന് കിട്ടിയ ബുള്ളറ്റ് പരിശോധനയ്ക്ക് അയച്ചു