വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ സ്വകാര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
വെള്ളരിക്കുണ്ടിൽ സ്വകാര്യ ബസ് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട് പോവുകയായിരുന്ന അഞ്ജലി ബസ് ബളൽ സ്വദേശി സഞ്ചരിച്ച സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.