ചാവക്കാട്: അകലാട് മൂന്നൈനിയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്, ദമ്പതികൾ ഉൾപ്പെടെ ആറു പേർ പിടിയിൽ
അകലാട് മൂന്നൈനി താഴത്തു വീട്ടിൽ ഹംസക്കുട്ടി (42), ഭാര്യ ഷബീന (36), മുള്ളത്ത് വീട്ടിൽ കബീർ (43), മൊയ്തീൻ പള്ളി സ്വദേശി രാമി വീട്ടിൽ മുഹമ്മദ് ഹനീഫ (39), ചെറുനമ്പി വീട്ടിൽ ഇർഫാദ് (32), ചാലിൽ വീട്ടിൽ അഫ്സൽ (35) എന്നിവരാണ് വടക്കേക്കാട് എസ്.എച്ച്.ഒ രമേശിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അകലാട് മൂന്നൈനി ചാലിൽ ഇസ്ഹാക്ക് ഒളിവിലാണെന്ന് എസ്.എച്ച്.ഒ എം.കെ രമേഷ് പറഞ്ഞു.