തൃശൂർ: കൊടകരയിൽ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വ്യാജ സഹായാഭ്യർത്ഥന നടത്തി പോലീസിനെ കബളിപ്പിച്ചു, സ്റ്റേഷൻ റൗഡി പിടിയിൽ
കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര ആനന്ദപുരം ആലത്തൂർ സ്വദേശി കണ്ണമ്പിള്ളി വീട്ടിൽ പ്രമോദിനെയാണ് തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് പുലർച്ചയായിരുന്നു സംഭവം. 112 എന്ന അടിയന്തര പ്രതികരണ സംവിധാനത്തിന്റെ നമ്പറിലേയ്ക്ക് വിളിച്ച് കൊടകര പോലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട ആലത്തൂർ എന്ന സ്ഥലത്ത് മദ്യപിച്ച് ചിലർ ശല്യമുണ്ടാക്കുന്നതായി അറിയിച്ചു