ചാവക്കാട്: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ശ്രീകൃഷ്ണപുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു
നിലവിലെ മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയാണ് പുതിയ മേൽശാന്തിയെ നറുക്കെടുത്തത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു നറുക്കെടുപ്പ്. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേൽക്കും. 67അപേക്ഷകരിൽ നിന്നും 63 പേരെ കൂടി കാഴ്ച്ചക്ക് ക്ഷണിച്ചു. ഇതിൽ യോഗ്യരായ 51 പേരെയാണ് നറുക്കെടുപ്പിൽ ഉൾപെടുത്തിയത്.