കണ്ണൂർ: 15 കാരനെ പീഡിപ്പിച്ചു, പോക്സോ കേസിൽ പരിയാരത്ത് 71 കാരൻ അറസ്റ്റിൽ
Kannur, Kannur | Sep 17, 2025 പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിന ഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ വയോധികന് അറസ്റ്റില്‍. കോരന് പീടിക യിലെ 71 കാരനായ വാണിയില്‍ വീട്ടില്‍ ജനാര്‍ദ്ദന നെയാണ് പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീ വന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്.2023-24 കാലഘട്ടങ്ങളിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് ഇന്‍സ്പെക്ടര്‍ രാജീവന് വലിയ വളപ്പില്‍ ബുധനാഴ്ച്ച പകൽ 11 ഓടെ പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തിലെ ചില വൈകല്യങ്ങള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.