കോഴിക്കോട്: സമരം തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും, പോലീസിനെതിരായ ഭീഷണി പ്രസംഗത്തിൽ KSU ജില്ലാ നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: സമരം തടയാൻ വന്നാൽ തലയടിച്ച് പൊട്ടിക്കുമെന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെതിരെ കേസെടുത്തു. ബിഎൻഎസ് 351(3), പോലീസ് ആക്ടിലെ 117ഇ വകുപ്പുകൾ പ്രകാരമാണ് നടക്കാവ് പൊലീസ് ഇന്ന് രാത്രി ഒൻപതോടെ കേസ് എടുത്തത്. സമരങ്ങൾ തടയാൻ വന്നാൽ പോലീസിന്റെ തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു സൂരജിന്റെ പ്രകോപന പ്രസംഗം. കുറ്റ്യാടി സിഐയായ കൈലാസനാഥൻ, എസിപിയായിരുന്ന ബിജുരാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മോശമ