ദേവികുളം: ഇടമലക്കുടിയിൽ നിന്ന് 4 കിലോമീറ്റർ വനമേഖലയിലൂടെ നടന്ന് രോഗിയുമായി കുടി നിവാസികൾ എത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്
നാല് കിലോമീറ്റര്‍ വന മേഖലയിലൂടെ നടന്നാണ് രോഗിയുമായി കുടിനിവാസികള്‍ ആശുപത്രിയില്‍ എത്തിയത്. 57 വയസുകാരനായ മാലയപ്പനെയാണ് മാങ്കുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. കൂടല്ലാര്‍കുടിയില്‍ നിന്നും നാല് കിലോമീറ്റര്‍ നടന്ന് ആനകുളത്ത് എത്തിയ ശേഷമാണ് ആശുപത്രിയില്‍ രോഗിയെ എത്തിച്ചത്. വരുന്ന വഴിയില്‍ വന്യ മൃഗങ്ങളുടെ ഭീഷണിയുമുണ്ടായിരുന്നതായി ഗോത്ര ജനത പറഞ്ഞു. ഏതാനും നാളുകള്‍ക്കിടെ നിരവധി പേര്‍ക്കാണ് ഇടമലകുടിയില്‍ പനി ബാധിച്ചത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാന്‍ സാധിയ്ക്കാത്തതിനാല്‍ രോഗികള്‍ മരണപ്പെടുന്ന സാഹചര്യവും ഉണ്ടായി.