കാഞ്ഞിരപ്പള്ളി: മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം മണിമലയേറ്റിലേക്ക് ഒഴുക്കുന്നതായി പരാതി
സാംക്രമിക രോഗങ്ങളും പകർച്ചവ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ടൗണിലെ കടകളിലെയും ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെയും മലിനജലം ആറ്റിലേക്ക് വ്യാപകമായി ഒഴുക്കുന്നത്. ദിനംപ്രതി 100 കണക്കിനാളുകൾ വന്നു പോകുന്ന ബസ്സ്റ്റാൻഡിലെ കക്കൂസ് മാലിന്യമാണ് ആറ്റിലേക്ക് തുറന്നുവച്ചിരിക്കുന്നത്.