കോഴിക്കോട്: കോഴിക്കോട് കാറിടിച്ച മാധ്യമപ്രവർത്തകന് ദാരുണാന്ത്യം, വസന്തം പ്രതീക്ഷിച്ച് പെട്ടന്നങ്ങ് ഇല്ലാതായെന്ന് സഹപ്രവർത്തകർ
കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടെ ഫൂട്പാത്തിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് അതീവ ഗുരുതരമായി പരുക്കേറ്റ സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് ഇന്ന് രാവിലെ മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു കാർ ഇടിച്ചുതെറിപ്പിച്ചത്. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ അസീസിനെയും ഇടിച്ചുതെറി